Tuesday, December 31, 2013

പുതുവര്ഷ piravi

പുതുവര്ഷം പിറന്നു
സമയം 11 ആവുന്നു
കഴിഞ്ഞ വര്ഷത്തിലെ
ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത
തീരുമാനങ്ങൾ മാറ്റിവെച്ചു
മിഴിതുറക്കാത്ത പാമ്പുകൾ
മാളങ്ങളിലിരുന്നു  
മനസ്സില് പറഞ്ഞു ......
ഇന്നുകൂടി
ഇന്നുകൂടികഴിഞ്ഞു
എല്ലാം അവസാനിപ്പിക്കാം!!!!

Thursday, December 26, 2013

words 26/12/2013

ഓർമകളിൽ ആദ്യമായി ഭോഗം ചെയ്തത്
നിലാവിനെ കുറിച്ച് ചിന്തിച്ചുകൊണ്ടായിരുന്നു ....
അതിന്റെ മൂർധന്യത്തിൽ
ആയിരമായിരം
നക്ഷത്രങ്ങൾ പൊഴിഞ്ഞു വീഴുന്നതായും
ഞാനത്തിലലിഞ്ഞു ഇല്ലാതാവുന്നതായുമാണ്
എനിക്ക് തോന്നിയത്  !!!

Sunday, December 22, 2013

words 20 december 2013

വാക്കുകൊണ്ടോ പ്രവര്തികൊണ്ടോ 
മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കുക എന്നതാണ് 
സഹജീവികളോട്, ലോകത്തോട്‌ 
നിങ്ങള്ക്ക് ചെയ്യാൻ കഴിയുന്ന 
ഏറ്റവും ചെറിയ കാര്യം!!!!

23/12/2013 words

ചുവന്നു പൂക്കുന്ന 
സന്ധ്യകല്ക്കും പ്രഭാതങ്ങല്ക്കും 
ഇടടയിലുള്ള ഈ നിമിഷം 
നീ...... ആരോടാണ് 
കടപ്പാട് സൂക്ഷിക്കുന്നത്
എന്ന് ചോദിച്ചാൽ 
എനിക്ക് 
അതിനുള്ള ഉത്തരം 
ഒന്നുമാത്രമായിരിക്കും !!!!

Thursday, December 12, 2013

thalamaratte

മോഹൻലാൽ, മമ്മൂട്ടി,
ദിലീപ്, ജയറാം
കാവ്യാ മാധവന് , ദിവ്യഉണ്ണി
ഫേസ് ബുക്കിലെ
മാറിമാറിവരുന്ന തലകൾ

വെറുതെ വെറുതെ
കത്തിക്കിടക്കുന്ന
ചാറ്റ് റൂമിലേക്ക്‌
എത്തിനോക്കുമ്പോൾ
തലമറന്ന നിങ്ങളെ പേരുപോലും
ഒര്മയിലില്ല.

ഓര്ക്കുക
വര്ഷങ്ങള്ക്ക് മുമ്പ് അരങ്ങേറിയ
ആ കോമഡി ഷോയിലെ മാവേലിയെ..!
ഇപ്പോൾ മാവേലിക്ക്
ഇന്നസന്റ് ചേട്ടന്റെ മുഖമാണ് ....!!!    

Tuesday, December 10, 2013

words december 10 /2013

നീയെന്ന സ്വകാര്യതക്ക് ഞാൻ
നിഗൂടതയെന്നു പേരിട്ടു വിളിക്കുന്നു 

Wednesday, December 4, 2013

my words 05-12-2013

മറ്റുള്ളവരുടെ ജീവിതചര്യകളിലേക്ക്‌ എത്തിനോക്കി .....
വിലപിക്കരുത് , കളിയാക്കരുത് , അസൂയപ്പെടരുത്!!!

Tuesday, November 26, 2013

my words 26/11/2013

ഉറക്കം,  ഉറക്കം മാത്രമാണ് .
അത്  മറ്റൊരു ഉണർവിനുള്ള  പ്രതീക്ഷയല്ല .....!

Tuesday, November 12, 2013

ഇടവേളക്കുശേഷം

അന്ന് വളരെ അപ്രതീക്ഷിതമായാണ് അവൻ എന്റെ ഫോണിലേക്ക് വിളിച്ചത്.  നീണ്ട ഒരിടവേള ഞങ്ങൾക്കിടയിലുണ്ടെങ്കിലും സുപരിചിതമായ ആ ശബ്ദം തിരിച്ചറിയാൻ എനിക്ക് നേരിയ സമയം പോലും വേണ്ടിവന്നില്ല .

"എന്താടോ .... ഒര്മിക്കുന്നുണ്ടോ എന്നെ ???"
"പിന്നേ ..... ഒര്മാകളിലൂടെയല്ലേ ഓരോ മനുഷ്യായസ്സും  ഒഴുക്കികളയുന്നത് ?
പതിവ് ഫലിതങ്ങൾക്കപ്പുറത്ത് ഉള്ളിൽ തട്ടുന്നതെന്തെങ്കിലും കേട്ടാലുള്ള അവന്റെ പൊട്ടിച്ചിരി ഒരട്ടഹാസം പോലെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു ...!!!

"ആനക്കൊരു മാറ്റൊല്യ പഹയ..!!! "

"അതുകൊണ്ടല്ലേ... ഈ നീണ്ട ഇടവേളക്കപ്പുരതുനിന്നും ഇപ്പോഴും നീ എന്നെ തേടിയെത്തിയത് ?
സൌഹൃധങ്ങൽക്കിടയിലെ ഇടവേള... ആ നിശബ്ദതക്കുള്ളിലെവിടെയോ പതിഞ്ഞു കിടക്കുന്നുണ്ടെന്ന് തോന്നി .
"പിന്നെ എന്തൊക്കെയുണ്ട്  പുതിയ വിശേഷങ്ങൾ ? "

"മൂന്ന് പെന്കുട്ടികൽക്കുശേഷം .... പടച്ചോൻ ഒരാന്കുട്ടിയെ തന്നുട്ടോ ?" പണ്ട് നീ എപ്പൊഴും പറയാറില്ലേ ... ആനക്കൊരാന്കുട്ടിണ്ടായാ ഞാനാനതിനു പെരിട്വാ....ന്ന്..!! ഇപ്പൊ ഒരാന്കുട്ട്യായപ്പോ നിന്നെ ഓർത്തു.... അതാ ...വിളിച്ചത് !!!

"ഹാ...! ഇപ്പോഴെങ്ങിലും ഒര്തല്ലോ,   ഞാൻ  വിചാരിച്ചു മറന്നു പോയിട്ടുണ്ടാകുമെന്ന് !
നീ വിളിക്കറില്ലെങ്കിലും ഞാൻ വിശേഷങ്ങളൊക്കെ അറിയുന്നുണ്ട് ! എന്താണ് ചിലവില്ലേ ?"

"ഇങ്ങളെ ഭാഷേലുള്ള ചിലവൊന്നുമില്ലെങ്കിലും നല്ല ചിക്കാൻ കറിയും നൈചോറൂണ്ട് ...!!!
 ഉമ്മച്ചിയുടെ സ്പെഷ്യലാ ......... പോരുന്നോ ? "

"വരാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല ......., നേരം ഒരുപാടു വൈകി ... പിന്നെ കുറച്ചു ജോലികൂടി ഭാക്കിയുണ്ട് ... ഞാൻ ചെന്നിട്ടെ വീടിലെല്ലാവരും ഉറങ്ങു എന്ന് നിനക്കറിയാമല്ലോ ? അത് കൊണ്ട് ഇന്നില്ല . പിന്നെ ഒരിക്കലാവാം .."

ശബ്ദങ്ങളുടെ സഞ്ചാരം നിലച്ചപ്പോൾ ഞാനാലോചിച്ചു ...! ഒരാന്കുട്ടി പിറന്നു എന്ന് അറിഞ്ഞപ്പോൾ അവൻ എന്തിനാണ് ഇതയതികം സന്തോഷിക്കുന്നത് ..! ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുപോലെയല്ലേ?
അർത്ഥശൂന്യമായ ആ ചിന്തകൽക്കുള്ളിലെവിടെയോ മനസ്സ് ഇടംപിടിക്കാൻ തുടങ്ങിയപ്പോൾ
ഞാൻ ആകാശത്തേക്ക് നോക്കി ....,
അകലെ  മേഘക്കീറുകൾക്കിടയിൽ നിന്ന് അങ്ങേര് എന്നെ നോക്കി ചിരിക്കുന്നുണ്ട്  ..
ഇടക്കിടക്ക് കണ്ണിറുക്കി കാണിച്ചുകൊണ്ട് !!!

Wednesday, November 6, 2013

nilaavu mathram

നിലാവ്
നഗ്നതമാത്രം വെളിപ്പെടുത്തിക്കൊണ്ട്
അന്തകാരങ്ങല്ക്ക് മുകളിൽ
പരന്നു കിടക്കുന്നു.
പ്രകാശം നഷ്ടപ്പെട്ടവര്ക്ക്
തണലായി,
തലോടലായി ,
പ്രതീക്ഷയായി
ആരും കാതോര്ക്കുന്ന
നനുത്ത  ആത്മസ്പർശവുമായി ...,
നിലാവ് മാത്രം
അന്തകാരങ്ങല്ക്ക് മുകളിൽ
പരന്നു കിടക്കുന്നു.

സ്വകാര്യ നിമിഷങ്ങളിൽ നിന്ന്

കഴിഞ്ഞ കുറച്ചു ദിവസം മുന്പ് ഞാനും എന്റെ സുഹൃത്തും നാടാൻ ഭക്ഷണം കിട്ടുന്ന ഒരു ചെറിയ ഹോട്ടൽ നോക്കി ഇറങ്ങി ....! പോയ ഇടങ്ങളിലോക്കെ പൊറോട്ടയും, ചപ്പാത്തിയും മാത്രം . പിന്നെ ആകെക്കൂടി മനസിലൊരു പ്രതീക്ഷ കള്ളുഷാപ്പ് മാത്രമായിരുന്നു .... !

ഒടുവിൽ ഷാപ്പിന്റെ പടികയരിയതും തോമസ്സേട്ടൻ വിളിച്ചു പറഞു.....! 
കഴിക്കനോന്നുല്യ... കള്ളും ചീനമുളകും മാത്രേള്ളു...!!!
എന്റെ സുഹൃത്തിന് എന്നെ തള്ളിക്കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു !
എങ്കിലും അവന്നും പറഞ്ഞു
"കള്ള്ങ്കി കള്ള്..... മുളകെങ്കി .... മുളക് ...!!!

പിന്നെ ഇളംവെയിലിലൂടെ ചൂടും പൊതിഞ്ഞു നടക്കുമ്പോൾ വല്ലാത്തൊരു വെറുപ്പോടെ അവൻ തുടര്ന്നു ....!
ഇനി ഇവിടെനിന്നു വല്ല നാടൻ ഭക്ഷണവും കിട്ടണമെങ്കില് ഇവിടുത്തെ മുഴുവൻ ബംഗാളികളേയും നാടുകടത്തേണ്ടി വരും ..... എന്ന് !!!

Wednesday, October 23, 2013

അവതാരം

ശക്തമായ മഴയിലും കാറ്റിലും പെട്ട് .....മരത്തിൽ നിന്ന് പിടിവിട്ട ഒരു  ചൊറിയൻ പുഴു  ചെന്നുവീണത്‌   വെള്ള  ചാലിലൂടെ ഒഴുകി പോകുന്ന ചെറിയ  ഒരു ആലിലയിലായിരുന്നു.....!!! ഭീതിയും നെഞ്ഞിടിപ്പും  നിലനില്ക്കെ തന്നെ .... അത് അവിടെക്കിടന്നും   അലറി വിളിച്ചു കൊണ്ടിരുന്നു   ....!!!
"ഞാൻ  ശ്രീകൃഷ്ണന്റെ അവതാരമാണ്'' .

സ്വപ്നം ......23-10-2013

സ്വപനങ്ങളുടെ നിഗൂടതകളെ കുറിച്ചൊന്നും എനിക്കറിയില്ല ....! എങ്കിലും പറയട്ടെ , ഇന്ന് ഞാൻ അവനെ കണ്ടു.   ഇനിയൊരിക്കലും കണ്ടുമുട്ടില്ലെന്ന് ഉറപ്പുള്ള ഞങ്ങളുടെ ആ  കൂട്ടുകാരനെ.

തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ചു ഇറങ്ങിയ എന്നെ നോക്കി അവൻ ചിരിക്കുന്നുണ്ടായിരുന്നു
ഒരു അമ്പരപ്പോടെ ഞാനും  ചിരിച്ചുകൊണ്ട് തന്നെ അവന്റെ അടുത്തേക്ക് നീങ്ങി...!കുറേക്കാലത്തിനു ശേഷമുള്ള കണ്ടുമുട്ടലല്ലേ ?  വാക്കുകള്ക്ക് ഇടങ്ങളില്ലാത്തതുകൊണ്ടാകണം  ഞങ്ങൾക്കിടയിൽ ഒരു നിശബധത നിറഞ്ഞു നിന്നു ...! എങ്കിലും  ഫലിത പ്രിയനായ അവനെ നോക്കി വിമൽ ഇങ്ങനെ പറഞ്ഞു.
നല്ല ഡ്രസ്സ്‌ ആണല്ലോ? "
ആ ചോധ്യതിനുള്ള മറുപടിയായിരുന്നു എന്നെ ശരിക്കും  അമ്പരപ്പിച്ചത് .
ചിരപരിചിതമായ ആ മുഖത്ത് നിറഞ്ഞ  ചിരി അങനെ തന്നെ  നില്ക്കുന്നുണ്ടായിരുന്നു ..!
ആ കണ്ടുമുട്ടൽ സത്യമോ മിത്യയോ എന്ന് തിരിച്ചറിയുന്നതിനു മുമ്പ് ആ... സ്വപ്നം മിഴികളിൽ നിന്ന് പടിയിറങ്ങിപ്പോയി .  ഓരോ രാത്രിയും പിരിഞ്ഞു പോകുമ്പോൾ നാളെ കണ്ടുമുട്ടാമെന്നുള്ള  പതിവ് പല്ലവി  കേട്ട് മടങ്ങുന്നത് പോലെ ........!

Sunday, October 13, 2013

my words 2

ഓരോ ജീവിതവും
ഓരോ  സന്ദേശമാണ് ,
അതുകൊണ്ട് ഒരിക്കലും നിങ്ങൾ
ജീവിച്ചിരിക്കുന്ന സ്മരകങ്ങലാകരുത്

Friday, October 11, 2013

Thursday, October 10, 2013

Sunday, August 25, 2013

ഒരിക്കല്‍


ഞാന്‍
പറഞ്ഞു കേട്ടിട്ടുണ്ട് .

ശലഭംപോലെ
പരന്നുയരുന്നവരെക്കുറിച്ച്
പൂക്കളുടെ കാതില്‍
കിന്നാരം പറയുന്നവരെക്കുറിച്ച്
ചിറകില്‍ സുഖന്ധവും
അധരങ്ങളില്‍ പുഞ്ചിരിയുമായി
ആരും കാണാതെ 
കവിള്‍ നിറക്കുന്നവരെക്കുറിച്ച്.

പപ്പോഴും
കാലത്തിന്റെ കണക്കു പുസ്തകത്തില്‍
ഒരിക്കലും മാഞ്ഞുപോകാത്ത വിധം
അടയാളങ്ങള്‍ രേഖപ്പെടുത്തിയാണ്
അവര്‍ മഞ്ഞുപോകാറുള്ളത്,

ചുറ്റിലും നിറയുന്ന സൌരഭ്യങ്ങള്‍ക്കിടയില്‍ നിന്ന്
മുന്‍ധാരണ കളൊന്നുമില്ലാതെ
ആര്‍ക്കും പിടികൊടുക്കാതെ
ഒരിക്കല്‍ ....!

Wednesday, August 21, 2013

SMS


നമ്പര്‍ മാറിപ്പോയെന്നു
അപ്പുറത്ത്
കുഴപ്പമില്ലെന്ന്
ഇപ്പുറത്ത്

ഒരേ നിറങ്ങളില്‍
ഒരേ ഭാഷകളില്‍
ഒരേ ലിംഗങ്ങളില്‍
ആ മെസ്സേജുകള്‍
ഇപ്പോള്‍ നടുവിടാനോരുങ്ങുകയാണ് .
1

പ്രണയങ്ങള്‍ പൂത്തുപൂത്ത് ....!


പ്രണയങ്ങള്‍
പൂത്തുപൂത്ത്
പടിയിറങ്ങി പോയിട്ടുണ്ടാകും

സ്വപങ്ങള്‍
നരച്ചുനരച്ച്
ഇരുളുകള്‍ക്കുള്ളിലും..!

വേനലും മഴയും കാറ്റും
ഞാനും നീയുംകൂടി
നട്ടുനനച്ച
ആ ചെടിയിപ്പോള്‍
പൂക്കാന്‍ തുടങ്ങിയിട്ടുണ്ടാകും,

നിനക്കും എനിക്കും
അന്ത്യവിശ്രമം കൊള്ളാന്‍ കൊതിക്കുന്ന
ആ കബറില്‍,
നമ്മള്‍ ഒരുപാട് സ്നേഹിച്ചിരുന്നു
എന്ന് രേഖപ്പെടുത്താന്‍ !

Tuesday, July 23, 2013

പ്രണയം കഥ ഒന്ന്

പ്രണയം എന്ന് പറയുമ്പോള്‍ കേള്‍ക്കാന്‍ തന്നെ സുഖമാണ് ........!
പ്രണയിക്കുംബോഴോ ? ?????????????
****************************************

പ്രണയത്തിന്റെ ചില നുറുങ്ങു ഓര്‍മ്മകള്‍ പൂവിടുന്നതു ഒരു മൂടല്‍ മഞ്ഞിലെന്നപോലെ എനിക്ക് കാണാന്‍ കഴിയുന്നു.....! ഒരിക്കല്‍ ഞാനും അമ്മയും മേമയും കൂടി എവിടെക്കോ ബസില്‍ പോകുകയായിരുന്നു. അന്ന് മൂന്നോ നാലോ വയസേ എനിക്ക് പ്രായം കാണുകയുള്ളു. ആ യാത്രക്കിടയിലെപ്പോഴോ ഞങ്ങളുടെ അടുത്ത് ഒരു സ്ത്രീ വന്നിരുന്നു .... അവരുടെ മടിയില്‍ സുന്ദരിയായ ഒരു പെണ്‍കുട്ടിയും. ഞാന്‍ അവളെത്തന്നെ നോക്കികൊണ്ടിരുന്നു.
ഓടുവില്‍ വണ്ടി ഇറയപ്പോള്‍ മേമ അമ്മയോട് പറഞ്ഞു .
'അവനു ആ പെണ്‍കുട്ടിയെ നന്നയിപ്പിടിചെന്നു തോനുന്നു ....' അത് കേട്ടതും ഞാന്‍ പതിയെ അമ്മയുടെ സാരിതലപ്പിലേക്ക് നാണം കൊണ്ട് മറഞ്ഞു നിന്നു.
അപ്പോള്‍ മേമ എന്നെയെടുത്തു ഉയര്‍ത്തിയിട്ടു പറഞ്ഞു
'മോന്‍ വലുതാവുമ്പോള്‍ ആ പെണ്‍കുട്ടിയെ കല്യാണം കഴിച്ചു തരുന്നുണ്ടെന്നു'
എനിക്ക് സന്തോഷമായി, കൂടെ അവര്‍ക്കും .........!
ഇന്നും എന്നെ പിന്തുടരുന്ന മുഖമില്ലാത്ത ഒരുപാട് ചിത്രങ്ങള്‍ ........! അവിടെയൊക്കെ ഞാന്‍ തിരഞ്ഞു കൊണ്ടിരിക്കുന്നത് നഷ്ടപ്പെട്ടുപോയ എന്നെത്തന്നെയാണ് എന്നത് വിസ്മയകരമല്ല.

words 2

ഓരോ നക്ഷത്രവും അകലെയിരുന്നു മിഴിതുറക്കുന്നത്
എനിക്കോ നിനക്കോ വേണ്ടിയല്ല
ദൈവത്തിന്റെ മുഴുവന്‍ സൃഷ്ടികള്‍ക്കും വേണ്ടിയാണ് .....!
"അതിനു ഹിന്ദുവെന്നോ, ഇസ്ലാമെന്നോ, ക്രിസ്ത്യനിയെന്നോ പക്ഷഭേദമില്ല"

Monday, July 22, 2013

words 1

സ്ത്രീയും പുരുഷനും ആമ്പലും പോയ്കയുമാണ് .
സ്നേഹം അതിന്റെ ഓളങ്ങളും
രതി പോയ്കയുടെ തണുപ്പും, നിര്‍വൃതി പൂകളുടെ പുഞ്ചിരിയുമാണ്‌ 

Tuesday, July 9, 2013


തിരഞ്ഞു........തിരഞ്ഞ്‌..................




ഒരിക്കലും കാണാത്ത പ്രണയം
ഏതോ വിദൂരതയിലിരുന്നു
മുടി ചീകിയോതുക്കുന്നുണ്ടാവാം......

സായാഹ്നത്തിന്റെ ചെങ്കതിര് നോക്കി
പുഞ്ചിരിക്കുന്നുമുണ്ടാവാം........

ചിലപ്പോള്‍ ,
പതിഞ്ഞുപോയ പ്രണയഗാനങ്ങള്‍ക്കൊപ്പം
ചുവടു വെയ്ക്കുകയും,
ജാലകങ്ങളിലൂടെ മിഴിയെറിഞ്ഞു
മിഴി നിറക്കുകയും ചെയ്യുന്നുണ്ടാകാം .....!

ഇതൊക്കെ,
ഒരു എഴുത്തുകാരന്, വായനക്കാരന്
ലളിതമായി തോന്നാവുന്ന ഒരു ചിത്രം മാത്രം.

പക്ഷെ, എന്റെയീ യാത്രകള്‍ക്കിടയില്‍
പിടിവിടാതെ പിന്തുടരുന്ന ഒരു സ്പന്ദനമുണ്ട്,
പതിഞ്ഞ ശബ്ദത്തില്‍, ചെറിയൊരു താളത്തോടെ........!

അത് എന്റെ ഹൃദയമിടിപ്പല്ല,
വാച്ചിലിരുന്നു കറങ്ങി ഭ്രാന്തായ
സെക്കന്റ്‌ സൂചിയുടെ അട്ടഹാസമാണ് .

Monday, July 8, 2013

Sunday, July 7, 2013

ninakku photo


നിനക്ക്



നിനക്കുവേണ്ടി 
പ്രണയാക്ഷരങ്ങളുടെ 
പെരുമാഴക്കാലമായ് ഞാന്‍ വരാം,

നിലാവില്‍ കുളിച്ച നഗ്നതയിലേക്ക്
അധരങ്ങള്‍ താഴ്ത്താം.......,
തരുനിരകളെ കുളിര് ചൂടിക്കാം.....,
വരാനിരിക്കുന്ന വസന്തത്തെ ക്കുറിച്ച്
ഒര്‍മാപ്പെടുത്താം ...............................!

പക്ഷേ, അപ്പോഴൊന്നും
മടങ്ങിപ്പോകരുതെന്ന് പറയരുത്,
കാരണം,
ഞാന്‍ സ്വപ്നമാണ്,
നൈമിഷീകതയുടെ കാവല്‍ക്കാരന്‍ ...................................!

pr 1234


ഭാക്കിയായത്


ബീഡിക്കറ പുരണ്ടു
വിശുദ്ധി നഷ്ടപ്പെട്ട 
രണ്ടു അധരങ്ങളുണ്ട് , 

നഗ്നതയ്ക്ക് നടുവിലേക്ക് 
വഴിതെറ്റിയോടുന്ന 
രണ്ടു മിഴികളും. 

പിന്നെ,
ഹൃദയമാണ്.............!

അത് പണ്ടെങ്ങോ
വസന്തങ്ങള്‍ക്കൊപ്പം
പടിടിറങ്ങി പോയി,
ശൂന്യതയിലെവിടെയോ
ചിതറിക്കിടക്കുന്ന പ്രണയത്തെ തിരഞ്ഞ്‌ ......!

Monday, July 1, 2013

ചിത്രങ്ങള്


ചില ചിത്രങ്ങളുണ്ട്
ജീവിതത്തില് നിന്ന്
അടര്ന്നു പോകുന്നത്,

ഒര്മകല്ക്കും ചിന്തകള്ക്കും
അപ്പുറത്തേക്ക് യാത്രയാവുന്നത്,

വിശപ്പിന്റെ ഭീതിവിതച്ചു
പൊട്ടിത്തെറിച്ചു രക്തം പുരളുന്നത്.

ഒരു കവിതയുടെ മാറ്റൊലിപോലെ
ഒരു പ്രണയത്തിന്റെ സായാഹ്നം പോലെ
അതുമല്ലെങ്കില്
പടിയിറങ്ങി പോകുന്ന
നേരത്ത നിലവിളിയുടെ നിസ്സഹായതപോലെ .......,

കുറച്ചു
ചിത്രങ്ങളുണ്ട്
ചായങ്ങളില്ലാതെ
മനസില് മാത്രം വരച്ചു സൂക്ഷിക്കുന്നത് ........!

Tuesday, June 18, 2013

pr ..........123


കാണാന്‍ കഴിയാത്തത്


ഈ മഴക്കൊപ്പം
ഈ കുളിരിനൊപ്പം
അനുവാദം പോലും ചോദിക്കാതെ
നിറെ .... നേര്‍ത്ത വിരലുകളില്‍
ഞാന്‍ സ്പര്‍ശിക്കുകയാണ് ......!

അവ
ഇപ്പോഴും
തുടിക്കുന്നുണ്ട് .......
എനിക്കറിയാം
നിറെ
ഹൃദയതെക്കള്‍
വേഗതയില്‍.

Monday, June 10, 2013

പ്രണയത്തിന്റെ നാട്യശാസത്രം

പ്രണയത്തിന്റെ നാട്യശാസത്രം
***********************

അഗ്നി പര്‍വ്വതങ്ങള്‍ക്കും
ഹിമാസാനുക്കള്‍ക്കും ഇടയിലിരുന്ന്
വെളുത്ത പല്ലി ചിലച്ചുകൊണ്ടിരുന്നു .

അപ്പോള്‍,
പ്രണയത്തിന്റെ
സൂക്ഷ്മവാഹിനിയെക്കുറിച്ച്
വിശകലനം ചെയ്യുകയായിരുന്നു ഞാന്‍.

കണ്ടു മറന്നതും
കേട്ട് മറന്നതും
ലിഖിതങ്ങളില്‍ കുറിച്ചതുമോന്നും
അപ്പോഴെനിക്ക് പൂര്‍ണത തന്നില്ല.
ആകാശവും  ഭൂമിയുമൊന്നും
തൂലികയില്‍ ഒതുങ്ങി നിന്നില്ല.

ഒടുവില്‍
"വിശുദ്ധിയുടെ വിത്തുണര്‍ത്താണ് പ്രണയം"
എന്ന തത്വസംഹിതയില്‍ എത്തിച്ചേരാന്‍
ഒരുപാട് കാത്തിരിക്കേണ്ടി വന്നു.

കോഴി കൂവി
നേരം പുലര്‍ന്നു.
എന്നിട്ടും...... അതൃപ്തമായ
മനസിന്‌ വേണ്ടി
ആ ചര്‍ച്ച
അടുത്ത രാത്രിയിലേക്ക്‌
നീക്കിവേക്കപ്പെട്ടു.

ഭാക്കികിടന്ന
വെളുത്ത പ്രതലത്തില്‍
ഒരിക്കകൂടി
അടിവരയിട്ട് എഴുതി.......!

"പ്രണയത്തിനെ നാട്യശാസത്രം"






Saturday, June 1, 2013

അമ്മമ്മ എന്ന ചിത്രം


               "വിശ്വാസിചാലും ഇല്ലെങ്കിലും" എന്ന പോസ്റ്റില്‍ തുടങ്ങുന്നു എന്റെ നനുത്ത  ഓര്‍മ്മകള്‍ .....! ഇപ്പോള്‍ അത് തീര്‍ത്തും മുഖമില്ലാത്ത ചിത്രങ്ങള്‍  മാത്രമാണ്.... അല്ലെങ്ങില്‍ ഇളം മഞ്ഞില്‍ നിന്ന് ചുവന്ന പൂക്കളെ ഫോക്കസ് ചെയ്യുന്നതുപോലെ. 

               ഓരോ ആളുകളുടെയും കിട്ടിക്കാലതിലെന്നപോലെ എനിക്കും ഏറെ ഇഷ്ടം അമ്മമ്മയോടായിരുന്നു.. കാരണം ഏതെങ്കിലും വീട്ടില്‍ പനിക്കുപോയാല്‍ കൊടുക്കുന്നതിന്റെ ഒരു വിഹിതം എനിക്കുമുണ്ടാകും ..... അതുകൊണ്ട് ഉണര്‍ന്നു കഴിഞ്ഞാല്‍ പിന്നെ നീണ്ടു കിടക്കുന്ന റോഡിലേക്ക് നോക്കി ഒറ്റ ഇരിപ്പാണ് .....  ദൂരെ നിന്ന് വരുന്നത് കാണാന്‍. മുഷിഞ്ഞുപോയ മടിക്കുത്തില്‍ നിന്ന് ആ പലഹാരം എടുത്തു തരുമ്പോള്‍ ഞാന്‍ ഓര്‍മ്മിക്കുന്നു ഇന്ന് കിട്ടുന്ന പലപ്പായസതിനുപോലും അത്രയും മാധുര്യം ഉണ്ട്ടയിരുന്നില്ല എന്നത് ....! 

            പിന്നീട് എപ്പോഴാനെന്നു  ഓര്‍മയില്ല.... കുടുംബത്തിലെ  കൊച്ചുകൊച്ചു വഴക്കുകളെ ചൊല്ലി   ഞങ്ങള്‍ കുറച്ചു കൂടി അകലെ "കക്കോടി'' എന്ന സ്ഥലത്ത് ഒരു വടകവീടിലേക്ക് താമസം മാറി.  വീട്ടില്‍ നിന്ന് അകന്നുപോയെങ്ങിലും പതിവ് തെറ്റിക്കാതെ അമ്മമ്മ ഇടയ്ക്ക് വന്നു പോയിരുന്നു ... വിശക്കുമ്പോള്‍, അമ്മയെ ശല്യപ്പെടുതുമ്പോള്‍ ... അന്ന് അമ്മ പറയുമായിരുന്നു... 
"മോനെ .... അമ്മമ്മ വരുന്നുണ്ടോന്നു നോക്ക്യ...?" 
അത് കേട്ടാല്‍ മതി പിന്നെ കാത്തിരിപ്പാണ് ..... കാത്തിരുന്ന് കാത്തിരുന്നു   ശാട്യംപിടിച്ചു അടികിട്ടി ഉറങ്ങിപ്പോയ ദിവസങ്ങള്‍ വരെ ഉണ്ട്ടായിട്ടുണ്ട്. പിന്നെ കുറേദിവസങ്ങളിലേക്ക് ..... അമ്മമ്മയെ കണ്ടില്ല....! അങ്ങനെ സാവധാനം  ഞാനും, എന്റെ ചിരട്ടപത്രങ്ങളും.. പുതിയ  ലോകത്തേക്ക് ഒതുങ്ങി തുടങ്ങി .

             ഒരു ദിവസം മുറ്റത്തെ പറക്കുന്നെ ഒരു  തുമ്പികളെയും  നോക്കിക്കൊണ്ടിരെക്കെ .... മുന്നില്‍ ദാ... നില്‍ക്കുന്നു  ... അമ്മമ്മ.  കണ്ടപാടെ.. എന്റെ സന്തോഷത്തിനു അതിരില്ലയിരുന്നു. എല്ലാ കുട്ടികളും ചെയ്യുന്നതുപോലെ എന്റെ കണ്ണുകള്‍ മുഴുവന്‍ അമ്മമ്മയുടെ കൈകളിലെ കവറിലായിരുന്നു ...അവര്‍  അത് സാവതാനം തുറന്നു ഒരു സ്ലെയിറ്റും പെന്‍സിലും പിന്നെ  കുറച്ചു മിട്ടായികളും എടുത്തു തന്നു .....! ഞാന്‍ മടിയില്‍ കയറി  ഇരുന്നപ്പോള്‍ അമ്മമ്മ ചെറുതായി ഒന്ന് ഞാരുങ്ങി ... എന്നിട്ട് എന്നോട് പറഞ്ഞു ..! അമ്മമ്മ മോന് പഠിപ്പിച്ചു തന്ന ആ പട്ടു ഒന്ന് പാടിക്കേ ....!കയ്യില്‍ കിട്ടിയ പുതിയ സ്ലെയിട്ടും പെന്‍സിലും  പിടിച്ചു ആ പട്ടു ഗമയിലങ്ങനെ പടിക്കൊണ്ടിരിക്കെ അമ്മമ്മയുടെ കണ്ണ് നിറയുന്നത് ഞാന്‍ കണ്ടു. .ആ കണ്ണുനീരിനു ഇനിയോരിക്കലും കണ്ടുമുട്ടില്ലെന്ന  ഒരു അര്‍ത്ഥമുണ്ടായിരുന്നു എന്ന് ഞാനറിഞ്ഞില്ലായിരുന്നു.....!

             ഇന്നും   അമ്മമ്മ എന്ന് പറയുമ്പോള്‍ ..... ആ താരാട്ടുപാട്ട് മാത്രമാണ് ഓരോര്‍മ..... പിന്നെ മൂടല്‍ മഞ്ഞിലൂടെ  മുണ്ടും ജാക്കറ്റും അനിഞ്ഞു അകന്നു പോകുന്ന  മെലിഞ്ഞ  ഒരു  രൂപവും ..... ! 

വിശ്വാസിചാലും ഇല്ലെങ്കിലും


                        ഈ കഥ പറയുമ്പോള്‍  നമുക്ക് ഒരു 27 വര്‍ഷം പുറകോട്ടു സന്ജരിക്കേണ്ടി വരും, എന്റെ കുട്ടിക്കലാത്തിലെക്ക് ....! അന്ന് ഞങ്ങള്‍ കോഴിക്കോടുള്ള  പാലത്ത് എന്ന സ്ഥലത്താണ് താമസിച്ചിരുന്നത് (അമ്മയുടെ വീട്ടില്‍) അവിടെ അന്ന് ഞാനും അമ്മയും അച്ഛനും പിന്നെ അമ്മാച്ചനും അമ്മമ്മയുമാണ് ഉണ്ടായിരുന്നത് .... (അമ്മമ്മ എന്ന് പറയുമ്പോള്‍  അമ്മമ്മയല്ല ... അമ്മയുടെ അമ്മയുടെ മരണശേഷം പിന്നീട് അമ്മമ്മയുടെ ചേച്ചിയെ അമ്മാച്ചന്‍ കൊണ്ട് വന്നു അവരെയും  ഞാന്‍ അമ്മമ്മ എന്നാണ് വിളിച്ചിരുന്നത്‌ )

                      അന്ന് അച്ഛന്‍ കോഴിക്കോട്ടുള്ള ഫറോക്ക് എന്ന സ്ഥലത്താണ് ജോലി ചെയ്തിരുന്നത് ...!  അച്ഛന് 9 മണിക്ക് ജോലിസ്ഥലത്ത് എത്തേണ്ടാതുകൊണ്ടും പാലത്തനിന്ന് ഏതണ്ട് ഒരു മണിക്കൂറിലേറെ യാത്ര ചെയ്യേണ്ടത് കൊണ്ടും എന്നും അമ്മ നേരത്തെ എനീക്കുംമായിരുന്നു ...!

                       ഒരുദിവസം പതിവിലും നേരത്തെ ഞാന്‍  എഴുനേറ്റു... എനിക്ക് നന്നായി വയറുവേദനിക്കുന്നുണ്ടായിരുന്നു...! അതുകൊണ്ട് ഉറക്കചടവോടെ ചിനുങ്ങിക്കൊണ്ട് അമ്മയാട്  കാര്യം പറഞ്ഞു...! മൂനാല് കടലാസ് തുണ്ടുകളും ചെറിയൊരു റാന്തല്‍ വിളക്കും കോലായില്‍ (ഉമറത്തു) വെച്ച് അമ്മ അടുക്കളയിലേക്കു പോയി ...

                        അങ്ങനെ റാന്തലിന്റെ മങ്ങിയ വെളിച്ചത്തില്‍ ഞാന്‍ വീടിനടുത്തുകൂടി പോകുന്ന റോഡിലേക്ക് കണ്ണും നാട്ടിരിക്കുംബോഴാണ്  ആ രൂപം എന്റെ കണ്ണില്‍പ്പെടുന്നത്‌ .... (എന്തോ ... സത്ത്വംത്തെക്കുറിചു വര്‍ണിക്കാന്‍ എനിക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല ) ഞാന്‍ അതിനെത്തന്നെ ഇമവെട്ടാതെ നോക്കിയിരുന്നപ്പോള്‍ എനിക്ക് മനസിലായി, അത് എന്റെ അടുത്തേക്ക് തന്നെയാണ് വരുന്നതെന്ന് . എന്റെ ഊഹം പിഴച്ചില്ല ... അത് എന്നെയും ഞാന്‍ അതിനെയും മുഖാമുഖം നോക്കിയ കുറച്ചു നിമിഷങ്ങള്‍ ... പിന്നെ അടുത്തേക്ക് നീട്ടിപ്പിടിച്ച അതിന്റെ കൈകള്‍ . ഒരു ചുവടുകൂടി വെച്ചാല്‍ എന്നെ സ്പര്‍ശിക്കും എന്ന് ഉറപ്പായപ്പോള്‍ ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു . അത് കേട്ട് എല്ലാവരും കൂടി എന്റെ അരികില്‍ വന്നു എന്നെ ചേര്‍ത്ത് പിടിച്ചു ... അപ്പോള്‍ അമ്മമ്മയുടെ കൈ പിടിച്ചു ഞാന്‍ തെങ്ങിക്കൊണ്ട് ചൂണ്ടിക്കാണിച്ചു അതാ.. ! അതാ.. ! . ആ രൂപം എന്റെ ..ചൂണ്ടു വിരലില്‍ നിന്ന് മറഞ്ഞുപോകുന്നതുവരെയും അവരാരും കണ്ടില്ല .... അത് ഞാന്‍  മാത്രം.... ഞാന്‍ മാത്രമേ.....കണ്ടിട്ടുള്ളു എന്ന് ഓര്‍ക്കുമ്പോള്‍ എന്റെയുള്ളില്‍ ഇപ്പോഴും ..........!

Thursday, May 30, 2013

maranam


മരണം ഒര്‍മകളോടുള്ള വിടപരയലാണ് ....
ജീവിതം മരണത്തോളം നീണ്ടു നില്‍ക്കുന്ന ഓര്‍മകളും