"വിശ്വാസിചാലും ഇല്ലെങ്കിലും" എന്ന പോസ്റ്റില്‍ തുടങ്ങുന്നു എന്റെ നനുത്ത ഓര്‍മ്മകള്‍ .....! ഇപ്പോള്‍ അത് തീര്‍ത്തും മുഖമില്ലാത്ത ചിത്രങ്ങള്‍ മാത്രമാണ്.... അല്ലെങ്ങില്‍ ഇളം മഞ്ഞില്‍ നിന്ന് ചുവന്ന പൂക്കളെ ഫോക്കസ് ചെയ്യുന്നതുപോലെ.
ഓരോ ആളുകളുടെയും കിട്ടിക്കാലതിലെന്നപോലെ എനിക്കും ഏറെ ഇഷ്ടം അമ്മമ്മയോടായിരുന്നു.. കാരണം ഏതെങ്കിലും വീട്ടില്‍ പനിക്കുപോയാല്‍ കൊടുക്കുന്നതിന്റെ ഒരു വിഹിതം എനിക്കുമുണ്ടാകും ..... അതുകൊണ്ട് ഉണര്‍ന്നു കഴിഞ്ഞാല്‍ പിന്നെ നീണ്ടു കിടക്കുന്ന റോഡിലേക്ക് നോക്കി ഒറ്റ ഇരിപ്പാണ് ..... ദൂരെ നിന്ന് വരുന്നത് കാണാന്‍. മുഷിഞ്ഞുപോയ മടിക്കുത്തില്‍ നിന്ന് ആ പലഹാരം എടുത്തു തരുമ്പോള്‍ ഞാന്‍ ഓര്‍മ്മിക്കുന്നു ഇന്ന് കിട്ടുന്ന പലപ്പായസതിനുപോലും അത്രയും മാധുര്യം ഉണ്ട്ടയിരുന്നില്ല എന്നത് ....!
പിന്നീട് എപ്പോഴാനെന്നു ഓര്‍മയില്ല.... കുടുംബത്തിലെ കൊച്ചുകൊച്ചു വഴക്കുകളെ ചൊല്ലി ഞങ്ങള്‍ കുറച്ചു കൂടി അകലെ "കക്കോടി'' എന്ന സ്ഥലത്ത് ഒരു വടകവീടിലേക്ക് താമസം മാറി. വീട്ടില്‍ നിന്ന് അകന്നുപോയെങ്ങിലും പതിവ് തെറ്റിക്കാതെ അമ്മമ്മ ഇടയ്ക്ക് വന്നു പോയിരുന്നു ... വിശക്കുമ്പോള്‍, അമ്മയെ ശല്യപ്പെടുതുമ്പോള്‍ ... അന്ന് അമ്മ പറയുമായിരുന്നു...
"മോനെ .... അമ്മമ്മ വരുന്നുണ്ടോന്നു നോക്ക്യ...?"
അത് കേട്ടാല്‍ മതി പിന്നെ കാത്തിരിപ്പാണ് ..... കാത്തിരുന്ന് കാത്തിരുന്നു ശാട്യംപിടിച്ചു അടികിട്ടി ഉറങ്ങിപ്പോയ ദിവസങ്ങള്‍ വരെ ഉണ്ട്ടായിട്ടുണ്ട്. പിന്നെ കുറേദിവസങ്ങളിലേക്ക് ..... അമ്മമ്മയെ കണ്ടില്ല....! അങ്ങനെ സാവധാനം ഞാനും, എന്റെ ചിരട്ടപത്രങ്ങളും.. പുതിയ ലോകത്തേക്ക് ഒതുങ്ങി തുടങ്ങി .
ഒരു ദിവസം മുറ്റത്തെ പറക്കുന്നെ ഒരു തുമ്പികളെയും നോക്കിക്കൊണ്ടിരെക്കെ .... മുന്നില്‍ ദാ... നില്‍ക്കുന്നു ... അമ്മമ്മ. കണ്ടപാടെ.. എന്റെ സന്തോഷത്തിനു അതിരില്ലയിരുന്നു. എല്ലാ കുട്ടികളും ചെയ്യുന്നതുപോലെ എന്റെ കണ്ണുകള്‍ മുഴുവന്‍ അമ്മമ്മയുടെ കൈകളിലെ കവറിലായിരുന്നു ...അവര്‍ അത് സാവതാനം തുറന്നു ഒരു സ്ലെയിറ്റും പെന്‍സിലും പിന്നെ കുറച്ചു മിട്ടായികളും എടുത്തു തന്നു .....! ഞാന്‍ മടിയില്‍ കയറി ഇരുന്നപ്പോള്‍ അമ്മമ്മ ചെറുതായി ഒന്ന് ഞാരുങ്ങി ... എന്നിട്ട് എന്നോട് പറഞ്ഞു ..! അമ്മമ്മ മോന് പഠിപ്പിച്ചു തന്ന ആ പട്ടു ഒന്ന് പാടിക്കേ ....!കയ്യില്‍ കിട്ടിയ പുതിയ സ്ലെയിട്ടും പെന്‍സിലും പിടിച്ചു ആ പട്ടു ഗമയിലങ്ങനെ പടിക്കൊണ്ടിരിക്കെ അമ്മമ്മയുടെ കണ്ണ് നിറയുന്നത് ഞാന്‍ കണ്ടു. .ആ കണ്ണുനീരിനു ഇനിയോരിക്കലും കണ്ടുമുട്ടില്ലെന്ന ഒരു അര്‍ത്ഥമുണ്ടായിരുന്നു എന്ന് ഞാനറിഞ്ഞില്ലായിരുന്നു.....!
ഇന്നും അമ്മമ്മ എന്ന് പറയുമ്പോള്‍ ..... ആ താരാട്ടുപാട്ട് മാത്രമാണ് ഓരോര്‍മ..... പിന്നെ മൂടല്‍ മഞ്ഞിലൂടെ മുണ്ടും ജാക്കറ്റും അനിഞ്ഞു അകന്നു പോകുന്ന മെലിഞ്ഞ ഒരു രൂപവും ..... !