Sunday, July 7, 2013

നിനക്ക്



നിനക്കുവേണ്ടി 
പ്രണയാക്ഷരങ്ങളുടെ 
പെരുമാഴക്കാലമായ് ഞാന്‍ വരാം,

നിലാവില്‍ കുളിച്ച നഗ്നതയിലേക്ക്
അധരങ്ങള്‍ താഴ്ത്താം.......,
തരുനിരകളെ കുളിര് ചൂടിക്കാം.....,
വരാനിരിക്കുന്ന വസന്തത്തെ ക്കുറിച്ച്
ഒര്‍മാപ്പെടുത്താം ...............................!

പക്ഷേ, അപ്പോഴൊന്നും
മടങ്ങിപ്പോകരുതെന്ന് പറയരുത്,
കാരണം,
ഞാന്‍ സ്വപ്നമാണ്,
നൈമിഷീകതയുടെ കാവല്‍ക്കാരന്‍ ...................................!

1 comment:

  1. ഞാന്‍ സ്വപ്നമാണ്,
    നൈമിഷീകതയുടെ കാവല്‍ക്കാരന്‍ ...................................!

    സ്വപ്നത്തിന് ഇതിലും നല്ല definition ഇല്ല

    ReplyDelete