അന്ന് വളരെ അപ്രതീക്ഷിതമായാണ് അവൻ എന്റെ ഫോണിലേക്ക് വിളിച്ചത്. നീണ്ട ഒരിടവേള ഞങ്ങൾക്കിടയിലുണ്ടെങ്കിലും സുപരിചിതമായ ആ ശബ്ദം തിരിച്ചറിയാൻ എനിക്ക് നേരിയ സമയം പോലും വേണ്ടിവന്നില്ല .
"എന്താടോ .... ഒര്മിക്കുന്നുണ്ടോ എന്നെ ???"
"പിന്നേ ..... ഒര്മാകളിലൂടെയല്ലേ ഓരോ മനുഷ്യായസ്സും ഒഴുക്കികളയുന്നത് ?
പതിവ് ഫലിതങ്ങൾക്കപ്പുറത്ത് ഉള്ളിൽ തട്ടുന്നതെന്തെങ്കിലും കേട്ടാലുള്ള അവന്റെ പൊട്ടിച്ചിരി ഒരട്ടഹാസം പോലെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു ...!!!
"ആനക്കൊരു മാറ്റൊല്യ പഹയ..!!! "
"അതുകൊണ്ടല്ലേ... ഈ നീണ്ട ഇടവേളക്കപ്പുരതുനിന്നും ഇപ്പോഴും നീ എന്നെ തേടിയെത്തിയത് ?
സൌഹൃധങ്ങൽക്കിടയിലെ ഇടവേള... ആ നിശബ്ദതക്കുള്ളിലെവിടെയോ പതിഞ്ഞു കിടക്കുന്നുണ്ടെന്ന് തോന്നി .
"പിന്നെ എന്തൊക്കെയുണ്ട് പുതിയ വിശേഷങ്ങൾ ? "
"മൂന്ന് പെന്കുട്ടികൽക്കുശേഷം .... പടച്ചോൻ ഒരാന്കുട്ടിയെ തന്നുട്ടോ ?" പണ്ട് നീ എപ്പൊഴും പറയാറില്ലേ ... ആനക്കൊരാന്കുട്ടിണ്ടായാ ഞാനാനതിനു പെരിട്വാ....ന്ന്..!! ഇപ്പൊ ഒരാന്കുട്ട്യായപ്പോ നിന്നെ ഓർത്തു.... അതാ ...വിളിച്ചത് !!!
"ഹാ...! ഇപ്പോഴെങ്ങിലും ഒര്തല്ലോ, ഞാൻ വിചാരിച്ചു മറന്നു പോയിട്ടുണ്ടാകുമെന്ന് !
നീ വിളിക്കറില്ലെങ്കിലും ഞാൻ വിശേഷങ്ങളൊക്കെ അറിയുന്നുണ്ട് ! എന്താണ് ചിലവില്ലേ ?"
"ഇങ്ങളെ ഭാഷേലുള്ള ചിലവൊന്നുമില്ലെങ്കിലും നല്ല ചിക്കാൻ കറിയും നൈചോറൂണ്ട് ...!!!
ഉമ്മച്ചിയുടെ സ്പെഷ്യലാ ......... പോരുന്നോ ? "
"വരാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല ......., നേരം ഒരുപാടു വൈകി ... പിന്നെ കുറച്ചു ജോലികൂടി ഭാക്കിയുണ്ട് ... ഞാൻ ചെന്നിട്ടെ വീടിലെല്ലാവരും ഉറങ്ങു എന്ന് നിനക്കറിയാമല്ലോ ? അത് കൊണ്ട് ഇന്നില്ല . പിന്നെ ഒരിക്കലാവാം .."
ശബ്ദങ്ങളുടെ സഞ്ചാരം നിലച്ചപ്പോൾ ഞാനാലോചിച്ചു ...! ഒരാന്കുട്ടി പിറന്നു എന്ന് അറിഞ്ഞപ്പോൾ അവൻ എന്തിനാണ് ഇതയതികം സന്തോഷിക്കുന്നത് ..! ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുപോലെയല്ലേ?
അർത്ഥശൂന്യമായ ആ ചിന്തകൽക്കുള്ളിലെവിടെയോ മനസ്സ് ഇടംപിടിക്കാൻ തുടങ്ങിയപ്പോൾ
ഞാൻ ആകാശത്തേക്ക് നോക്കി ....,
അകലെ മേഘക്കീറുകൾക്കിടയിൽ നിന്ന് അങ്ങേര് എന്നെ നോക്കി ചിരിക്കുന്നുണ്ട് ..
ഇടക്കിടക്ക് കണ്ണിറുക്കി കാണിച്ചുകൊണ്ട് !!!

No comments:
Post a Comment