പ്രണയത്തിന്റെ നാട്യശാസത്രം
***********************
അഗ്നി പര്‍വ്വതങ്ങള്‍ക്കും
ഹിമാസാനുക്കള്‍ക്കും ഇടയിലിരുന്ന്
വെളുത്ത പല്ലി ചിലച്ചുകൊണ്ടിരുന്നു .
അപ്പോള്‍,
പ്രണയത്തിന്റെ
സൂക്ഷ്മവാഹിനിയെക്കുറിച്ച്
വിശകലനം ചെയ്യുകയായിരുന്നു ഞാന്‍.
കണ്ടു മറന്നതും
കേട്ട് മറന്നതും
ലിഖിതങ്ങളില്‍ കുറിച്ചതുമോന്നും
അപ്പോഴെനിക്ക് പൂര്‍ണത തന്നില്ല.
ആകാശവും ഭൂമിയുമൊന്നും
തൂലികയില്‍ ഒതുങ്ങി നിന്നില്ല.
ഒടുവില്‍
"വിശുദ്ധിയുടെ വിത്തുണര്‍ത്താണ് പ്രണയം"
എന്ന തത്വസംഹിതയില്‍ എത്തിച്ചേരാന്‍
ഒരുപാട് കാത്തിരിക്കേണ്ടി വന്നു.
കോഴി കൂവി
നേരം പുലര്‍ന്നു.
എന്നിട്ടും...... അതൃപ്തമായ
മനസിന് വേണ്ടി
ആ ചര്‍ച്ച
അടുത്ത രാത്രിയിലേക്ക്
നീക്കിവേക്കപ്പെട്ടു.
ഭാക്കികിടന്ന
വെളുത്ത പ്രതലത്തില്‍
ഒരിക്കകൂടി
അടിവരയിട്ട് എഴുതി.......!
"പ്രണയത്തിനെ നാട്യശാസത്രം"
No comments:
Post a Comment