Tuesday, July 9, 2013

തിരഞ്ഞു........തിരഞ്ഞ്‌..................




ഒരിക്കലും കാണാത്ത പ്രണയം
ഏതോ വിദൂരതയിലിരുന്നു
മുടി ചീകിയോതുക്കുന്നുണ്ടാവാം......

സായാഹ്നത്തിന്റെ ചെങ്കതിര് നോക്കി
പുഞ്ചിരിക്കുന്നുമുണ്ടാവാം........

ചിലപ്പോള്‍ ,
പതിഞ്ഞുപോയ പ്രണയഗാനങ്ങള്‍ക്കൊപ്പം
ചുവടു വെയ്ക്കുകയും,
ജാലകങ്ങളിലൂടെ മിഴിയെറിഞ്ഞു
മിഴി നിറക്കുകയും ചെയ്യുന്നുണ്ടാകാം .....!

ഇതൊക്കെ,
ഒരു എഴുത്തുകാരന്, വായനക്കാരന്
ലളിതമായി തോന്നാവുന്ന ഒരു ചിത്രം മാത്രം.

പക്ഷെ, എന്റെയീ യാത്രകള്‍ക്കിടയില്‍
പിടിവിടാതെ പിന്തുടരുന്ന ഒരു സ്പന്ദനമുണ്ട്,
പതിഞ്ഞ ശബ്ദത്തില്‍, ചെറിയൊരു താളത്തോടെ........!

അത് എന്റെ ഹൃദയമിടിപ്പല്ല,
വാച്ചിലിരുന്നു കറങ്ങി ഭ്രാന്തായ
സെക്കന്റ്‌ സൂചിയുടെ അട്ടഹാസമാണ് .

1 comment:

  1. നല്ല രസമുള്ള വരികള്‍

    ReplyDelete