Tuesday, July 23, 2013

പ്രണയം കഥ ഒന്ന്

പ്രണയം എന്ന് പറയുമ്പോള്‍ കേള്‍ക്കാന്‍ തന്നെ സുഖമാണ് ........!
പ്രണയിക്കുംബോഴോ ? ?????????????
****************************************

പ്രണയത്തിന്റെ ചില നുറുങ്ങു ഓര്‍മ്മകള്‍ പൂവിടുന്നതു ഒരു മൂടല്‍ മഞ്ഞിലെന്നപോലെ എനിക്ക് കാണാന്‍ കഴിയുന്നു.....! ഒരിക്കല്‍ ഞാനും അമ്മയും മേമയും കൂടി എവിടെക്കോ ബസില്‍ പോകുകയായിരുന്നു. അന്ന് മൂന്നോ നാലോ വയസേ എനിക്ക് പ്രായം കാണുകയുള്ളു. ആ യാത്രക്കിടയിലെപ്പോഴോ ഞങ്ങളുടെ അടുത്ത് ഒരു സ്ത്രീ വന്നിരുന്നു .... അവരുടെ മടിയില്‍ സുന്ദരിയായ ഒരു പെണ്‍കുട്ടിയും. ഞാന്‍ അവളെത്തന്നെ നോക്കികൊണ്ടിരുന്നു.
ഓടുവില്‍ വണ്ടി ഇറയപ്പോള്‍ മേമ അമ്മയോട് പറഞ്ഞു .
'അവനു ആ പെണ്‍കുട്ടിയെ നന്നയിപ്പിടിചെന്നു തോനുന്നു ....' അത് കേട്ടതും ഞാന്‍ പതിയെ അമ്മയുടെ സാരിതലപ്പിലേക്ക് നാണം കൊണ്ട് മറഞ്ഞു നിന്നു.
അപ്പോള്‍ മേമ എന്നെയെടുത്തു ഉയര്‍ത്തിയിട്ടു പറഞ്ഞു
'മോന്‍ വലുതാവുമ്പോള്‍ ആ പെണ്‍കുട്ടിയെ കല്യാണം കഴിച്ചു തരുന്നുണ്ടെന്നു'
എനിക്ക് സന്തോഷമായി, കൂടെ അവര്‍ക്കും .........!
ഇന്നും എന്നെ പിന്തുടരുന്ന മുഖമില്ലാത്ത ഒരുപാട് ചിത്രങ്ങള്‍ ........! അവിടെയൊക്കെ ഞാന്‍ തിരഞ്ഞു കൊണ്ടിരിക്കുന്നത് നഷ്ടപ്പെട്ടുപോയ എന്നെത്തന്നെയാണ് എന്നത് വിസ്മയകരമല്ല.

words 2

ഓരോ നക്ഷത്രവും അകലെയിരുന്നു മിഴിതുറക്കുന്നത്
എനിക്കോ നിനക്കോ വേണ്ടിയല്ല
ദൈവത്തിന്റെ മുഴുവന്‍ സൃഷ്ടികള്‍ക്കും വേണ്ടിയാണ് .....!
"അതിനു ഹിന്ദുവെന്നോ, ഇസ്ലാമെന്നോ, ക്രിസ്ത്യനിയെന്നോ പക്ഷഭേദമില്ല"

Monday, July 22, 2013

words 1

സ്ത്രീയും പുരുഷനും ആമ്പലും പോയ്കയുമാണ് .
സ്നേഹം അതിന്റെ ഓളങ്ങളും
രതി പോയ്കയുടെ തണുപ്പും, നിര്‍വൃതി പൂകളുടെ പുഞ്ചിരിയുമാണ്‌ 

Tuesday, July 9, 2013


തിരഞ്ഞു........തിരഞ്ഞ്‌..................




ഒരിക്കലും കാണാത്ത പ്രണയം
ഏതോ വിദൂരതയിലിരുന്നു
മുടി ചീകിയോതുക്കുന്നുണ്ടാവാം......

സായാഹ്നത്തിന്റെ ചെങ്കതിര് നോക്കി
പുഞ്ചിരിക്കുന്നുമുണ്ടാവാം........

ചിലപ്പോള്‍ ,
പതിഞ്ഞുപോയ പ്രണയഗാനങ്ങള്‍ക്കൊപ്പം
ചുവടു വെയ്ക്കുകയും,
ജാലകങ്ങളിലൂടെ മിഴിയെറിഞ്ഞു
മിഴി നിറക്കുകയും ചെയ്യുന്നുണ്ടാകാം .....!

ഇതൊക്കെ,
ഒരു എഴുത്തുകാരന്, വായനക്കാരന്
ലളിതമായി തോന്നാവുന്ന ഒരു ചിത്രം മാത്രം.

പക്ഷെ, എന്റെയീ യാത്രകള്‍ക്കിടയില്‍
പിടിവിടാതെ പിന്തുടരുന്ന ഒരു സ്പന്ദനമുണ്ട്,
പതിഞ്ഞ ശബ്ദത്തില്‍, ചെറിയൊരു താളത്തോടെ........!

അത് എന്റെ ഹൃദയമിടിപ്പല്ല,
വാച്ചിലിരുന്നു കറങ്ങി ഭ്രാന്തായ
സെക്കന്റ്‌ സൂചിയുടെ അട്ടഹാസമാണ് .

Monday, July 8, 2013

Sunday, July 7, 2013

ninakku photo


നിനക്ക്



നിനക്കുവേണ്ടി 
പ്രണയാക്ഷരങ്ങളുടെ 
പെരുമാഴക്കാലമായ് ഞാന്‍ വരാം,

നിലാവില്‍ കുളിച്ച നഗ്നതയിലേക്ക്
അധരങ്ങള്‍ താഴ്ത്താം.......,
തരുനിരകളെ കുളിര് ചൂടിക്കാം.....,
വരാനിരിക്കുന്ന വസന്തത്തെ ക്കുറിച്ച്
ഒര്‍മാപ്പെടുത്താം ...............................!

പക്ഷേ, അപ്പോഴൊന്നും
മടങ്ങിപ്പോകരുതെന്ന് പറയരുത്,
കാരണം,
ഞാന്‍ സ്വപ്നമാണ്,
നൈമിഷീകതയുടെ കാവല്‍ക്കാരന്‍ ...................................!

pr 1234


ഭാക്കിയായത്


ബീഡിക്കറ പുരണ്ടു
വിശുദ്ധി നഷ്ടപ്പെട്ട 
രണ്ടു അധരങ്ങളുണ്ട് , 

നഗ്നതയ്ക്ക് നടുവിലേക്ക് 
വഴിതെറ്റിയോടുന്ന 
രണ്ടു മിഴികളും. 

പിന്നെ,
ഹൃദയമാണ്.............!

അത് പണ്ടെങ്ങോ
വസന്തങ്ങള്‍ക്കൊപ്പം
പടിടിറങ്ങി പോയി,
ശൂന്യതയിലെവിടെയോ
ചിതറിക്കിടക്കുന്ന പ്രണയത്തെ തിരഞ്ഞ്‌ ......!

Monday, July 1, 2013

ചിത്രങ്ങള്


ചില ചിത്രങ്ങളുണ്ട്
ജീവിതത്തില് നിന്ന്
അടര്ന്നു പോകുന്നത്,

ഒര്മകല്ക്കും ചിന്തകള്ക്കും
അപ്പുറത്തേക്ക് യാത്രയാവുന്നത്,

വിശപ്പിന്റെ ഭീതിവിതച്ചു
പൊട്ടിത്തെറിച്ചു രക്തം പുരളുന്നത്.

ഒരു കവിതയുടെ മാറ്റൊലിപോലെ
ഒരു പ്രണയത്തിന്റെ സായാഹ്നം പോലെ
അതുമല്ലെങ്കില്
പടിയിറങ്ങി പോകുന്ന
നേരത്ത നിലവിളിയുടെ നിസ്സഹായതപോലെ .......,

കുറച്ചു
ചിത്രങ്ങളുണ്ട്
ചായങ്ങളില്ലാതെ
മനസില് മാത്രം വരച്ചു സൂക്ഷിക്കുന്നത് ........!