ആകാശം ഇരുളുകയാണ്
മാനായും മയിലായും
മഴക്കാടുകളായും
പുഴയായുമെല്ലാം
ചിലപ്പോഴൊക്കെ
കാളിയനെയും കാളിന്ദിയേയും
ഓർമിപ്പിക്കും പോലെ
എത്രയാവർത്തിച്ചാലും
ആവർത്തനങ്ങളെ
വാർത്തെടുക്കാൻ
ശ്രമിക്കും പോലെ
ആകാശം ഇരുളുകയാണ്
മണ്ണിലും മനസ്സിലും
കാളിമ രൂപപ്പെടുത്തിക്കൊണ്ട്
No comments:
Post a Comment