എൻപത്തിനാല് വയസ്സും ആറു മാസവുമായപ്പോൾ .......അപ്പ്വേട്ടൻ തന്റെ ബാധ്യതകൾ ഒന്നൊന്നായി മക്കളെ ഏല്പ്പിച്ചു തുടങ്ങി ..... ഒടുവിൽ പുരയിടത്തിന്റെയും ആധാരപ്പെട്ടിയുടെയും താക്കൊല്കൂട്ടം ഭാര്യയെയും!!!
'ഇന്നെന്താണപ്പാ ....... ഇങ്ങനെയൊരു മാറ്റം..... ഇങ്ങേരുക്കെന്താ ഭ്രാന്തായിപ്പൊയോ, അല്ലെങ്കിൽ അരക്കെട്ടീന്നു മാറ്റാത്ത ചങ്ങല കൂട്ടങ്ങളാണെന്ന് ' അവൾ പിറുപിറുക്കുമ്പോൾ കൂടുതലൊന്നും പറയാതെ അയാൾ നടന്നകന്നു!!!
രാത്രി ചീവിടിന്റെ സംഗീതത്തോടെ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു .. മുകളിലെ മുറിയിൽ ജാലകത്തിനരികിലിരുന്നു അയാൾ ആകാശം നോക്കുകയാണ് ....... "ഒരു പക്ഷെ, മരണം കടന്നു വരുന്നത് ഇത് വഴിയാനെങ്കിലോ" ചിന്തകളുടെ ചങ്ങലക്കെട്ടുകൾ ഇടയ്ക്കിടയ്ക്ക് ഒര്മാപ്പെടുത്തുമ്പോൾ സിരകൾ വലിഞ്ഞു മുറുകുന്നത് പോലെ ...... ശ്വാസം നിലക്കുന്നതുപോലെ ... അയാൾക്ക് തോന്നി തുടങ്ങി. അപ്പോൾ അയാൾ ഒരു നൂറാവർത്തി.......മനസിലോർത്തു കണിയാന്റെ പ്രവചനം പൂർണമാവുകയാണ്...!! അയാൾ നിവര്ന്നു കിടന്നു ശ്വാസം വലിച്ചുകൊണ്ടിരുന്നു.....ചുണ്ട് വരണ്ടുകൊണ്ടിരിക്കുകയാണ് മരണത്തെ വരവേല്ക്കാൻ അയാൾ തയ്യാറായി കഴിഞ്ഞു
പന്ത്രണ്ട്, ഒന്ന്, രണ്ട്...... കൊഴികൂവി ..... നേരം വെളുത്തു....! പതിവിൽ കവിഞ്ഞ ഉറക്ക ചടവോടെ ജാതകവുമായി അടുപ്പിനടുതെക്ക് നടക്കുന്ന അപ്പ്വേട്ടനെ കണ്ട ഭാര്യ വീണ്ടും പഴയ ചോദ്യം തന്നെ ആവർത്തിച്ചു.
"ആ സമയത്ത് അയാള് മനസില് പറഞ്ഞത് ന്താ...ന്നറിയോ....... ങ്ങക്ക്....?"
അത് ഞാനായിട്ട് പറയുന്നില്ല എന്ത് വേണമെങ്കിലും എഴുതിച്ചേർ ത്തോ!!!!!"
ഹഹഹഹഹഹഹ !!!!!!
No comments:
Post a Comment