ക്രൂശിക്കാനും
കുരുശിലേറ്റാനും
ഞാനിവിടെ നിന്നുതരാം,
വീണുപോകുന്നിടത്തോക്കെ
താങ്ങി നിർത്താൻ
സഖാവെന്നൊരു
ഉൾവിളിയുണ്ടെങ്കിൽ,
മനുഷ്യത്വത്തിന്റെ
ഇത്തിരിയിത്തിരി
നനവുണ്ടെങ്കിൽ,
ജാതി-മത
ചിന്തകൾക്കപ്പുറത്ത്
പരന്നൊഴുകുന്നൊരു
ആത്മസമർപ്പണമുണ്ടെങ്കിൽ.
മുന്പിലും,
പുറകിലും
ആയിരമായിരം
വാക്കത്തികൾ
രാകിമിനുക്കുമ്പോഴും
അതിജീവനത്തിന്റെ
ആയിരമായിരം
അഗ്നി നക്ഷത്രങ്ങൾക്കിടയിൽ,
അനന്ത പ്രതീക്ഷകൾക്കിടയിൽ,
ഞാനിവിടെത്തന്നെയുണ്ട്,
നിന്റെ
ഓരോ ധ്വനിയിലും
ഒരു നല്ല
മനുഷ്യ സ്നേഹിയുണ്ടെങ്കിൽ
നിനക്കും
സധൈര്യം
ഇന്കിലാബ് വിളിക്കാം,
സഖാവെന്ന വാക്ക്
ഹൃദയത്തോട്
ചേ്ർത്തു പിടിക്കാം .....!!!
സഖാവെന്ന വാക്ക് .......!!!
No comments:
Post a Comment