ഇന്ന് രാവിലെ ജോലിക്ക് ഇറങ്ങുമ്പോൾ മുന്നിലുണ്ട് ഒരു പട്ടിക്കുട്ടി. വഴി വളരെ ചെറുതായതുകൊണ്ട് ഞാൻ അവനെയും അവൻ എന്നെയും മുഖാമുഖം നോക്കി....!!! തുടുത്തു നില്ക്കുന്ന അവന്റെ മുഖത്ത് നനുത്ത കുട്ടിത്തവും, ഭയവും, ഒരുമിച്ചു നില്ക്കുന്നത് കണ്ടപ്പോൾ എനിക്കൊരു രസം...!!! ഞാൻ അവനടുത്തെയ്ക്ക് പതിയെ നീങ്ങുകയും.... പെട്ടന്ന്, ഫര്ര്ര്ര്ര്ർ എന്നൊരു ശബ്ദമുണ്ടാക്കുകയും ചെയ്തു. അതുകണ്ട് ഭയന്ന് വിറച്ച അവൻ അവന്റെ സ്വതസിദ്ധമായ ശൈലിയിൽ മോങ്ങിക്കൊണ്ട് ജീവനും കൊണ്ട് കുറച്ചുദൂരം ....!!! പിന്നെ ധൈര്യം സംഭരിച്ച് തിരിഞ്ഞു നിന്ന് നാലഞ്ചു മുട്ടൻ തെറിയാണ്.....!!!! (@####+++******?????<<<>>>>!!!!) എന്റെ ദൈവമേ അവനിപ്പോ തന്നെ ഇങ്ങനെയ്യാനെങ്കിൽ ഭാവിയിൽ എന്താകുമോ ആവോ!!
No comments:
Post a Comment