സ്വപനങ്ങളുടെ നിഗൂടതകളെ കുറിച്ചൊന്നും എനിക്കറിയില്ല ....! എങ്കിലും പറയട്ടെ , ഇന്ന് ഞാൻ അവനെ കണ്ടു. ഇനിയൊരിക്കലും കണ്ടുമുട്ടില്ലെന്ന് ഉറപ്പുള്ള ഞങ്ങളുടെ ആ കൂട്ടുകാരനെ.
തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ചു ഇറങ്ങിയ എന്നെ നോക്കി അവൻ ചിരിക്കുന്നുണ്ടായിരുന്നു
ഒരു അമ്പരപ്പോടെ ഞാനും ചിരിച്ചുകൊണ്ട് തന്നെ അവന്റെ അടുത്തേക്ക് നീങ്ങി...!കുറേക്കാലത്തിനു ശേഷമുള്ള കണ്ടുമുട്ടലല്ലേ ? വാക്കുകള്ക്ക് ഇടങ്ങളില്ലാത്തതുകൊണ്ടാകണം ഞങ്ങൾക്കിടയിൽ ഒരു നിശബധത നിറഞ്ഞു നിന്നു ...! എങ്കിലും ഫലിത പ്രിയനായ അവനെ നോക്കി വിമൽ ഇങ്ങനെ പറഞ്ഞു.
നല്ല ഡ്രസ്സ് ആണല്ലോ? "
ആ ചോധ്യതിനുള്ള മറുപടിയായിരുന്നു എന്നെ ശരിക്കും അമ്പരപ്പിച്ചത് .
ചിരപരിചിതമായ ആ മുഖത്ത് നിറഞ്ഞ ചിരി അങനെ തന്നെ നില്ക്കുന്നുണ്ടായിരുന്നു ..!
ആ കണ്ടുമുട്ടൽ സത്യമോ മിത്യയോ എന്ന് തിരിച്ചറിയുന്നതിനു മുമ്പ് ആ... സ്വപ്നം മിഴികളിൽ നിന്ന് പടിയിറങ്ങിപ്പോയി . ഓരോ രാത്രിയും പിരിഞ്ഞു പോകുമ്പോൾ നാളെ കണ്ടുമുട്ടാമെന്നുള്ള പതിവ് പല്ലവി കേട്ട് മടങ്ങുന്നത് പോലെ ........!